പട്ടികവർഗ വികസന വകുപ്പിന്റെ നെടുമങ്ങാട് ഐ.റ്റി.ഡി.പിയുടെ കീഴിൽ പ്രവർത്തിക്കുന്ന കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ മാത്രം) പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.   നെടുമങ്ങാട് സത്രം ജംഗ്ഷനിലുള്ള ഐ.റ്റി.ഡി.പി ഓഫീസ്, കട്ടേല എം.ആർ.എസ്, നെടുമങ്ങാട്, വാമനപുരം, കുറ്റിച്ചൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് അപേക്ഷഫോം ലഭിക്കും.

പ്ലസ് വൺ സയൻസ് 36, പ്ലസ് വൺ കൊമേഴ്‌സ് 36 എന്നിങ്ങനെയാണ് സീറ്റുള്ളത്.  ഇതിൽ പട്ടികവർഗം 27 സീറ്റ്, പട്ടികജാതി ആറു സീറ്റ്, ജനറൽ മൂന്നു സീറ്റ് എന്നിങ്ങനെ സയൻസ്, കൊമേഴ്‌സ് ബാച്ചുകളിൽ സംവരണമുണ്ട്.

ഹോസ്റ്റൽസൗകര്യം, ഭക്ഷണം എന്നിവയെല്ലാം സൗജന്യമാണ്.  പൂരിപ്പിച്ച അപേക്ഷകൾ ഈ മാസം 18 വരെ നെടുമങ്ങാട് ഓഫീസിലോ കട്ടേല സ്‌കൂളിലോ നൽകണമെന്നും പ്രോജക്ട് ഓഫീസർ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 0472 2812557, 0471 2597900.