കോട്ടയം:  സംസ്ഥാന സർക്കാർ  ജില്ലയിൽ നടപ്പാക്കിയ വികസന -ക്ഷേമ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ഇനിയും മുന്നോട്ട് ഫോട്ടോ പ്രദര്‍ശന പരമ്പര സമാപിച്ചു.

ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണം, ആർദ്രം, ലൈഫ് എന്നീ മിഷനുകളും വിവിധ വകുപ്പുകളും മുഖേന ജില്ലയിലുണ്ടായ മാറ്റങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനം ഫെബ്രുവരി അഞ്ചിനാണ് ആരംഭിച്ചത്.

കോട്ടയം തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനത്ത് രണ്ടു ദിവസവും മണർകാട് നാലുമണിക്കാറ്റ്, ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡ്, കവണാറ്റിൻകര എന്നിവിടങ്ങളിൽ ഓരോ ദിവസം വീതവും നടത്തിയ പ്രദർശനം ഇന്നലെ ( ഫെബ്രുവരി 10) വൈക്കത്ത് സമാപിച്ചു. പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.