തിരുവനന്തപുരം: ചിറയിൻകീഴ് പഞ്ചായത്തിലെ പഴഞ്ചിറ പറകുന്ന് കോളനി യുവജന കേന്ദ്രം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ ചെലവിട്ടാണ് യുവജന കേന്ദ്രം നിർമിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ശിലാഫലകം അദ്ദേഹം അനാശ്ചാദനം ചെയ്തു.
ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. സരിത, മറ്റ് ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.