അനെർട്ട് ഇലക്ട്രീഷ്യൻമാർക്കായി സംഘടിപ്പിക്കുന്ന രണ്ട് ദിവസത്തെ സൗരോർജ്ജ നൈപുണ്യ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്സും ഇലക്ട്രിക്കൽ വയർമാൻ ലൈസൻസ്/ വയർമാൻ അപ്രന്റീസ്/ ഇലക്ട്രീഷ്യൻ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം.
30 പേർ വീതമുള്ള രണ്ട് ബാച്ചുകളായാണ് പരിശീലനം. രജിസ്റ്റർ ചെയ്യുന്നതിന്റെ മുൻഗണന ക്രമത്തിലാണ് പ്രവേശനം ലഭിക്കുക. പ്രായപരിധി 18-60 വയസ്സ്.
www.anert.in ൽ ഓൺലൈനായും തിരുവനന്തപുരത്തുള്ള അനെർട്ട് ഹെഡ് ഓഫീസ് ഹെൽപ്‌ഡെസ്‌കിൽ ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചും അപേക്ഷകൾ നൽകാം. പരിശീലന തിയതി പിന്നീട് അറിയിക്കും. കോഴ്‌സ് തൃപ്തികരമായി പൂർത്തിയാക്കിയ ശേഷം അനെർട്ട് പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. വിശദവിവരങ്ങൾക്ക്: 18004251803. ഇ-മെയിൽ:spm@anert.incrm@anert.in.