എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയുടെ ഭാഗമായി തൊഴില്‍വകുപ്പ് സജ്ജീകരിച്ച സ്റ്റാളില്‍ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ് വിതരണം ചെയ്യുന്നു. നിലവിലെ കാര്‍ഡ് പുതുക്കാനുള്ള സൗകര്യവുമുണ്ട്. 2016-17, 2017-18, 2018-19 സാമ്പത്തിക വര്‍ഷങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇത് ഉപകാരപ്പെടും. പുതിയ സ്മാര്‍ട്ട് കാര്‍ഡ് ലഭിക്കുന്നതിനായി കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും റേഷന്‍കാര്‍ഡും അക്ഷയകേന്ദ്രത്തില്‍ നിന്നു ലഭിച്ച രജിസ്‌ട്രേഷന്‍ രശീതിയും സഹിതം സ്റ്റാളിലെത്തണം. 2017-18 സാമ്പത്തിക വര്‍ഷത്തെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കുന്നതിനായി കുടുംബത്തിലെ ഒരംഗം ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും പുതിയ റേഷന്‍കാര്‍ഡും കൊണ്ടുവരണം. 30 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് നല്‍കേണ്ടതില്ല. പരാതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 18002002530 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.