കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പൊലിക 2018 പ്രദര്‍ശനമേളയോടനുബന്ധിച്ചുള്ള പാട്ടുവണ്ടി ജില്ലയില്‍ പര്യടനം തുടങ്ങി. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് കുടുംബശ്രീയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. സര്‍ക്കാരിന്റെ വിവിധ ക്ഷേമ-വികസന പ്രവര്‍ത്തനങ്ങള്‍ പാട്ട് രൂപത്തിലാക്കിയാണ് പ്രചാരണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീ റോസി തിയേറ്ററിന്റെ ഗായകസംഘം മൂന്നുദിവസം പാട്ടുവണ്ടിയുമായി പര്യടനം നടത്തും. ഇന്നലെ വെങ്ങപ്പള്ളി, ആറാംമൈല്‍, പടിഞ്ഞാറത്തറ, കാവുംമന്ദം, മുണ്ടേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി. ഇന്ന് (മെയ് 10) മേപ്പാടി മേഖലയിലാണ് പര്യടനം. പാട്ടുവണ്ടി കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ അജികുമാര്‍ പനമരമാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. വിഷ്ണു, പ്രമീഷ്, ശാരി, രേഷ്മ, ഷിനു എന്നിവരാണ് സംഘാംഗങ്ങള്‍.
സിവില്‍സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ എഡിഎം കെ എം രാജു പാട്ടുവണ്ടി ഫ്‌ളാഗ്ഓഫ് ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ പി അബ്ദുള്‍ ഖാദര്‍, ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി യു ദാസ്, എഡിസി പി സി മജീദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി സാജിത പങ്കെടുത്തു.