സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതിയുടെ (എസ്.സി.ഇ.ആർ.ടി) സിൽവർ ജൂബിലി സ്മരണാർത്ഥം നിർമ്മിക്കുന്ന എസ്.സി.ഇ.ആർ.ടി ഗസ്റ്റ് ഹൗസ് ന്യൂ ബ്ലോക്കിന്റെ ശിലാസ്ഥാപനം 15ന് ഉച്ചയ്ക്ക് രണ്ടിന് ഒ.രാജഗോപാൽ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഓൺലൈനായി നിർവഹിക്കും. എം.എൽ.എമാരായ എ.പ്രദീപ് കുമാർ, ജയിംസ് മാത്യു എന്നിവർ വിശിഷ്ടാതിഥികളാകും. മേയർ ആര്യ രാജേന്ദ്രൻ.എസ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ തുടങ്ങിയവർ പങ്കെടുക്കുമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ് അറിയിച്ചു.