ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും വനിതാ ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും 15 ന് വൈകിട്ട് മൂന്നിന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ഓൺലൈനായി നിർവഹിക്കും. ഡോ. ശശി തരൂർ എം.പി, ഒ. രാജഗോപാൽ എം.എൽ.എ, കൗൺസിലർ ആശാനാഥ്, ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കും