തൃശൂർ: സർക്കാർ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ ആസ്പദമാക്കി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻ വകുപ്പിന്റെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് നടത്തുന്ന ഫോട്ടോ പ്രദർശനം വടക്കാഞ്ചേരിയിൽ ആരംഭിച്ചു. ഓട്ടുപാറ ബസ് സ്റ്റാന്റിന് മുന്നിൽ സംഘടിപ്പിച്ച ഫോട്ടോ പ്രദർശനത്തിൻ്റെ ഉദ്ഘാടനം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ നിർവ്വഹിച്ചു.വികസന പ്രവർത്തനങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ പ്രാദേശിക വികസന ക്യാമ്പയിനുകൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായി ജില്ലയിൽ ഫെബ്രുവരി 5 മുതൽ 14 വരെ കൊടുങ്ങല്ലൂർ, കുന്നംകുളം, ഇരിങ്ങാലക്കുട, തൃശൂർ, വടക്കാഞ്ചേരി എന്നിങ്ങനെ അഞ്ച് പ്രദേശങ്ങളിലാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചത്. ഇതിൽ അവസാനഘട്ട പ്രദർശനമാണ് രണ്ട് ദിവസങ്ങളിലായി വടക്കാഞ്ചേരിയിൽ നടക്കുന്നത്.

ഫെബ്രുവരി അഞ്ചിന് കൊടുങ്ങല്ലൂരിൽ നിന്നാരംഭിച്ച ഫോട്ടോ പ്രദർശനത്തിനാണ് വടക്കാഞ്ചേരിയിൽ സമാപനം കുറിക്കുന്നത്. പ്രദർശനമേളയിൽ സർക്കാരിന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങളും വികസനപദ്ധതികളും കോർത്തിണക്കിയ 100 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ഷീല മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി വി. മുഹമ്മദ് ബഷീർ, കൗൺസിലർമാരായ പി ഡി അജി, കെ ബി ഫിറോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജ്യുവൽ എന്നിവർ പങ്കെടുത്തു.