ആലപ്പുഴ: കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ-ഓപ്പറേറ്റീവ് ഫാര്‍മസി ലിമിറ്റഡ് (ഹോംകോ) പുതിയ ഫാക്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 16) രാവിലെ ഒമ്പതിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിക്കും. ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ.റ്റി.എം.തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ഹോംകോ മാനേജിങ് ഡയറക്ടര്‍ ഡോ.പി.ജോയ്, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ഷര്‍മള മേരി ജോസഫ്, ജില്ല കളക്ടര്‍ എ .അലക്സാണ്ടര്‍ എന്നിവരും, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും, ഉദ്യോഗസ്ഥരും പങ്കെടുക്കും.