ഇടുക്കി:‍ ഐഎച്ച്ആര്ഡി യുടെ കീഴിലുള്ള പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്തേക്കര്‍ സ്ഥലത്ത് സര്‍ക്കാര്‍ അനുവദിച്ച മൂന്നേകാല്‍ കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ(ഫെബ്രുവരി 16) വൈകിട്ട് 4 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീല്‍ അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി, ഡീന്‍ കുര്യാക്കോസ് എം. പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌ക്കാരിക നായകരും ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ നേരും. പ്രോട്ടോക്കോള്‍ പാലിച്ച്‌കൊണ്ട് വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് ഉദ്ഘാടനം.

പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അഡീഷണല്‍ ഇന്‍ ചാര്‍ജ് പ്രസാദ് സി. കെ, ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി. കെ ഫിലിപ്പ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോര്‍ജ്ജ് പോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, ഇടുക്കി ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. പി. സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും