തിരുവനന്തപുരം ജില്ലയിലെ നിർധനരും പഠനത്തിൽ സമർഥരുമായ എസ്.സി/എസ്.റ്റി വിഭാഗത്തിലെവിദ്യാർഥി – വിദ്യാർഥിനികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി തിരുവനന്തപുരംജില്ലാ പഞ്ചായത്തിന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയായ ‘മെച്ചപ്പെട്ട വിദ്യാഭ്യാസ പദ്ധതി’ പ്രകാരം അഞ്ചാംക്ലാസിലേയ്ക്ക് പ്രവേശനം നേടി ഹോസ്റ്റൽ സൗകര്യത്തോടുകൂടി പ്ലസ് ടു വരെയുള്ള പഠനത്തിനായിതാൽപര്യമുള്ള വിദ്യാർഥി—- –വിദ്യാർഥിനികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പദ്ധതിപ്രകാരം അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള എല്ലാ പഠന ചെലവുകളും ജില്ലാ പഞ്ചായത്ത് വഹിക്കും.നാലാം ക്ലാസിലെ വർഷാന്ത്യ പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നത്. എസ്.സി/എസ്.റ്റി വിഭാഗത്തിലുള്ള കുട്ടികൾ നാലാം ക്ലാസിലെ സ്‌കൂൾ പ്രഥമാദ്ധ്യാപകൻ സാക്ഷ്യപ്പെടുത്തിയ മാർക്ക്ലിസ്റ്റിന്റെ പകർപ്പും വരുമാന സർട്ടിഫിക്കറ്റും സഹിതം യഥാക്രമം ജില്ലാ പട്ടികജാതി വികസന ഓഫീസർ /ജില്ലാ ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസർ എന്നിവർക്ക് മെയ് 15 നകം അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടിവിഭാഗത്തിലുള്ള കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റു കൂടി അപേക്ഷയോടൊപ്പംഹാജരാക്കണമെന്നും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.