പാലക്കാട്: ഭാരതീയ ചികിത്സാ വകുപ്പില് നാഷണല് ആയുഷ് മിഷന്റെ സഹകരണത്തോടെ 30 ലക്ഷം രൂപ ചെലവഴിച്ച് തത്തമംഗലം ആയുര്വ്വേദ ആശുപത്രിയില് നിര്മ്മിച്ച അത്യാധുനിക പഞ്ചകര്മ്മ യൂണിറ്റ്, 58 ലക്ഷം രൂപ ചെലവഴിച്ച് തരൂര് ഗവ. ആയുര്വ്വേദ ആശുപത്രിയില് നിര്മ്മിച്ച പേ വാര്ഡ്, യോഗ കോണ്ഫറന്സ് ഹാള് എന്നിവയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര് ഓണ്ലൈനായി നിര്വഹിച്ചു.
തരൂര് ഗവ. ആയുര്വ്വേദ ആശുപത്രി അങ്കണത്തില് നടന്ന പരിപാടിയില് മന്ത്രി എ.കെ ബാലനും തത്തമംഗലം ആയുര്വ്വേദ ആശുപത്രിയില് ചിറ്റൂര്-തത്തമംഗലം നഗരസഭാ വൈസ് ചെയര്മാന് ശിവകുമാറും അധ്യക്ഷനായി. ചിറ്റൂര്-തത്തമംഗലം നഗരസഭാ ചെയര്പേഴ്‌സണ് കെ.എ കവിത, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല് ഓഫീസര് ഡോ. എസ്.ഷിബു, ഡോ.എസ്.ആര് സുനില്കുമാര്, ഡോ. കെ.പി ജയകൃഷ്ണന് എന്നിവര് ചിറ്റൂരിലും തരൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.രമണി, നാഷണല് ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര് ജോ. കെ.എസ് സുനിത, തരൂര് ഗവ. ആയുര്വ്വേദ ആശുപത്രി ചീഫ് മെഡിക്കല് ഓഫീസര് ഡോ. സിന്ധുജോസഫ്, ഡോ. അഞ്ജലി ടി നായര് എന്നിവര് തരൂര് പഞ്ചായത്തിലും പങ്കെടുത്തു.