ഇടുക്കി: തൊടുപുഴ ജില്ല ആശുപത്രിയില്‍ ദേശിയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ നിര്‍മ്മാണം പുര്‍ത്തിയാക്കിയ കോവിഡ് ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ ഉത്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ പ്രവര്‍ത്തനം തുടങ്ങുന്ന സ്‌ട്രോക്ക് യൂണിറ്റിന്റെ ഉത്ഘാടനവും ഇതോടൊപ്പം നടത്തി. ഇതോനോടനുബന്ധിച്ച് ആശുപത്രിയില്‍ നടത്തിയ പ്രാദേശിക ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിച്ചു.

തൊടുപുഴ നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ കരിം, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുധീപ്, ആശുപത്രി സൂപ്രണ്ട് ഡോ.എം.ആര്‍. ഉമാദേവി, ഡെപ്യുട്ടി ഡി.എം.ഒ മാരായ ഡോ.സുരേഷ് വര്‍ഗീസ് എസ് ,ഡോ പി.എന്‍ അജി, ജില്ലാ മാസ്സ് മിഡിയ ഓഫിസര്‍ ആര്‍ അനില്‍ കുമാര്‍, ആര്‍എംഒ ഡോ. സി ജെ പ്രീതി എന്നി’വര്‍ പ്രസംഗിച്ചു. തുടര്‍ന്ന് സ്‌ട്രോക്ക് യൂണിറ്റ് എം.പി. ഡീന്‍ കുര്യാക്കോസ് രോഗികള്‍ക്കായി തുറന്ന് കൊടുത്തു. സ്‌ട്രോക്ക് യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടനുബന്ധിച്ച് ന്യൂറോളജിസ്റ്റ് ഡോ. ജോബിന്‍ മാത്യുവിന്റെ സേവനം എല്ലാ ദിവസവും ലഭ്യമാക്കിയിട്ടുണ്ട്.