കൊച്ചി: 2017 -18 അദ്ധ്യയന വര്‍ഷം എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഡിഗ്രി/ പി.ജി പരീക്ഷകളില്‍ ഉന്നത വിജയം നേടി ആദ്യ പ്രാവശ്യം പാസ്സായ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന അവാര്‍ഡിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകര്‍ ഏറ്റവും കുറഞ്ഞത് എസ്.എസ്.എല്‍.സിക്ക് 6ബി, 4 സി ഗ്രേഡുകള്‍; സിബിഎസ്ഇ (10-ാംക്‌ളാസ്) 3 ബി, 2 സി ഗ്രേഡുകള്‍; പ്ലസ്ടുവിന് 4 ബി , 2 സി ഗ്രേഡുകള്‍; ഡിഗ്രിക്ക് ഫസ്റ്റ് ക്ലാസ്സ് ( 2.4 സി.ജി.പി.എ) ബിരുദാനന്തരബിരുദത്തിന് ഫസ്റ്റ് ക്ലാസ്സ് എങ്കിലും നേടിയവരായിരിക്കണം .
അപേക്ഷകന്റെ പേര്, മേല്‍വിലാസം, ജാതി, പഠിച്ചിരുന്ന സ്ഥാപനം, പാസ്സായ പരീക്ഷ, രജിസ്റ്റര്‍ നമ്പര്‍, നേടിയ മാര്‍ക്ക് /ഗ്രേഡ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ഡിഗ്രി/ പി ജി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ത്ഥിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം ജൂലൈ 31 ന് മുന്‍പായി െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്‌റ്റേഷന്‍, മുടവൂര്‍ പി.ഒ മൂവാറ്റുപുഴ എന്ന വിലാസത്തില്‍ അയയ്ക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പെരുമ്പാവൂര്‍ / ഇടമലയാര്‍ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസ് മൂവാറ്റുപുഴ( 0485 2814957) എന്ന വിലാസങ്ങളില്‍ ബന്ധപ്പെടാം.
നെറ്റ് പരിശീലനം
കൊച്ചി: മഹാരാജാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മെയ് 19 മുതല്‍ യു ജി സി നെറ്റ് ഇക്കണോമിക്‌സ് പരീക്ഷയ്ക്കുള്ള പരിശീലന ക്ലാസ്സുകള്‍ ആരംഭിക്കുന്നു. താല്‍പര്യമുള്ളവര്‍ 9497486411 എന്ന നമ്പരില്‍ ബന്ധപ്പെടുക.