കണ്ണൂര്‍ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ മികച്ച വികസനമാണ് നടന്നതെന്നും ഇനി നടപ്പാക്കാനിരിക്കുന്ന പ്രവൃത്തികള്‍ ത്വരിതപ്പെടുത്താന്‍ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 3.885 കി മീറ്റര്‍ നീളത്തില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ അപ്ഗ്രഡേഷന്‍ ബിഎമ്മും ബിസിയും ചെയ്ത ചാല- പടിഞ്ഞാറേക്കര- ആറ്റടപ്പ റോഡിന്റെ പ്രവൃത്തിയുടെ ഭാഗമായി അഞ്ച് ഓവ് പാലത്തിന്റെ പുനര്‍ നിര്‍മ്മാണവും കോണ്‍ക്രീറ്റ് ഓവ് ചാലുകളുടെ നിര്‍മ്മാണവും നടത്തിയിട്ടുണ്ട്. 3.90 കോടി രൂപയാണ് ചെലവഴിച്ചത്.
നാല് കി മീറ്റര്‍ നീളത്തില്‍ അഞ്ചര മീറ്റര്‍ വീതിയില്‍ അപ്ഗ്രഡേഷന്‍ ബിഎമ്മും ബിസിയും ചെയ്ത തങ്കേക്കുന്ന്-ആറ്റടപ്പ- കൊയ്യോട് റോഡിന്റെ പ്രവൃത്തിയുടെ ഭാഗമായി ഒരു ഓവ് പാലത്തിന്റെയും അനുബന്ധ കോണ്‍ക്രീറ്റ് ഓവ് ചാലുകളുടെ നിര്‍മ്മാണവും നടത്തിയിട്ടുണ്ട്. നാല് കോടി രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ചടങ്ങില്‍ കോര്‍പറേഷന്‍ കൗണ്‍സലര്‍ വി ബാലകൃഷ്ണന്‍ അധ്യക്ഷനായി.
പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം ഉത്തരമേഖല കോഴിക്കോട് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഇ ജി വിശ്വപ്രകാശ്, കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ജഗദീഷ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സുനില്‍ കൊയിലേരിയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.