എറണാകുളം: സംസ്ഥാന സര്‍ക്കാരിന്‍റെ സാന്ത്വനസ്പര്‍ശം 2021 അദാലത്തിന്‍റെ കോതമംഗലം വേദില്‍ ഉച്ചവരെ 72 കുടുംബങ്ങൾക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വിതരണം ചെയ്തു. ജില്ലയിലെ സാന്ത്വനസ്പര്‍ശം അദാലത്തിന്‍റെ അവസാനദിവസം കോതമംഗലം കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്ക് സപ്ലൈ ഓഫീസുകളിൽ നിന്നുള്ള 108 അപേക്ഷകളിലാണ് അർഹതയുടെ അടിസഥാനത്തിൽ വിവിധ വിഭാഗം മുൻഗണനാ കാർഡുകൾ അനുവദിച്ചത്. കോതമംഗലം എം.എ കോളേജില്‍ സംഘടിപ്പിച്ച അദാലത്തിന് മന്ത്രിമാരായ ഇ.പി ജയരാജന്‍, വി.എസ് സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.