മലപ്പുറം: തവനൂരിലെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ സ്ഥാപന നവീകരണ പദ്ധതിയുടെ ഭാഗമായി സെക്കന്റ് ഇന്നിങ്‌സ് ഹോം പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനിലൂടെ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
തവനൂരിലെ സെക്കന്റ് ഇന്നിങ്‌സ് ഹോമില്‍ വായനശാല, ആരോഗ്യ പരിശോധനയ്ക്കാവശ്യമായ സംവിധാനങ്ങള്‍, വ്യായാമ സൗകര്യം, വിശ്രമത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഒരുക്കിയിട്ടുണ്ടെന്നും വളരെ ഗുണപരമായ രീതിയില്‍ സാമൂഹ്യനീതി വകുപ്പ് കൈകാര്യം ചെയ്യുന്ന എല്ലാ മേഖലകളിലും കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വളരെ മികച്ച നിലയില്‍ മുന്നോട്ട് പോകുന്ന ഗവ.വൃദ്ധമന്ദിരം സെക്കന്റ് ഇന്നിങ്‌സ് ഹോം തവനൂരിന്റെ അഭിമാനമാണെന്ന് ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിമല്‍ രവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.പി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമലത, സി.എം അക്ബര്‍, പഞ്ചായത്ത് അംഗം പി.എസ് ധനലക്ഷ്മി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണ മൂര്‍ത്തി, ഗവ. വൃദ്ധമന്ദിരം സൂപ്രണ്ട് എ.പി അബ്ദുല്‍ കരീം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹ്യനീതി വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമ സ്ഥാപനങ്ങളെ മാതൃകാ സ്ഥാപനങ്ങളായി ഉയര്‍ത്തുന്നതിന്റെ ഭാഗമായി വകുപ്പിന് കീഴിലെ 16 വയോജന കേന്ദ്രങ്ങള്‍ക്കാണ് വയോജന സൗഹൃദ സൗകര്യങ്ങളോടുകൂടിയ പുതിയ മുഖം വരുന്നത്. ഒറ്റപ്പെട്ടു പോകുന്ന വൃദ്ധജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തി കൊണ്ടുവരിക, വയോജനങ്ങളുടെ ശാരീരിക മാനസികക്ഷമത നിലനിര്‍ത്തുക, മികച്ച ആരോഗ്യ സംരക്ഷണം നല്‍കുക എന്നീ ലക്ഷ്യത്തോട് കൂടിയാണ് സര്‍ക്കാര്‍ സെക്കന്റ് ഇന്നിങ്‌സ് ഹോം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.