അനുദിനം വിസ്മൃതമായിക്കൊണ്ടിരിക്കുന്ന ചരിത്ര  രേഖകള്‍ അടുത്ത തലമുറയ്ക്കുള്ള അനുഭവ പാഠങ്ങളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ പറഞ്ഞു. സംസ്ഥാന സാക്ഷരതാമിഷന്‍ പുരാരേഖ വകുപ്പുമായി ചേര്‍ന്നുനടത്തിുന്ന ചരിത്ര രേഖാ സര്‍വെയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീലേശ്വരം കോവിലകത്ത് നടന്ന ചടങ്ങില്‍ നാഗരി ലിപിയിലെഴുതിയ പുരാ രേഖകള്‍ ടി.സി.ഭാഗീരഥി തമ്പുരാട്ടിയില്‍ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി. നീലേശ്വരം നഗരസഭ ചെയര്‍മാന്‍ ഫ്രൊഫ.കെ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗസിലര്‍ പി.വി രാധാകൃഷ്ണന്‍ വി.സി.കൃഷ്ണവര്‍മ്മ രാജ, കെ.വി.രാഘവന്‍ മാസ്റ്റര്‍,  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജു ജോ,  അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി.പി.സിറാജ് പ്രേരക്മാരായ ഇ.രാധ, വി.വസുമതി  എന്നിവര്‍ സംസാരിച്ചു