മലപ്പുറം: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവിന്റെ കേന്ദ്രങ്ങളായ 198 പൊതുവിദ്യാലയങ്ങള്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം. മുന്നോട്ടു പോകാന്‍ ബുദ്ധിമുട്ടുള്ള പത്ത് എയ്ഡഡ് സ്‌കൂളുകളാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. പൂട്ടാന്‍ തീരുമാനിച്ചിരുന്ന നാലു സ്‌കൂളുകളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഏറ്റെടുത്തത്.
എയ്ഡഡ് മേഖലയായാലും സര്‍ക്കാര്‍ മേഖലയായാലും സ്‌കൂളുകള്‍ അടച്ചുപൂട്ടേണ്ടതല്ലെന്നും സംരക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷനായി. നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു എന്നിവര്‍ സംസാരിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ഒന്‍പത് സ്‌കൂളുകളുടെ ഹൈടെക് കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പെരിന്തല്‍മണ്ണ ജി.എം.എച്ച്.എസ്.എസ്, കുഴിമണ്ണ ജി.എച്ച്.എസ്.എസ്, പേരശ്ശന്നൂര്‍ ജി.എച്ച്.എസ്.എസ്, മൂന്നു കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസ്, തിരുവാലി ജി.എച്ച്.എസ്. എസ്, അഞ്ചച്ചവിടി ജി.എച്ച്.എസ്, പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കരിങ്കപ്പാറ ജി.യു.പി.എസ്, 1.8 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുള്ളിയില്‍ ജി.യു.പി.എസ്, രണ്ട് കോടി ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ മീനടത്തൂര്‍ ജി.എച്ച്.എസ് എന്നീ സ്‌കൂളുകളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് തയ്യാറാക്കിയ മങ്കട ജി.എച്ച്.എസ്.എസ്, ജി.എം.എച്ച്.എസ്.എസ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസ്, കാടഞ്ചേരി ജി.എച്ച്. എസ്.എസ് എന്നിവിടങ്ങളിലെ ഹയര്‍ സെക്കന്‍ഡറി ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കാവന്നൂര്‍ ജി.എച്ച്.എസ്.എസ്, മൈത്ര ജി.യു.പി.എസ്, അരീക്കോട് ജി.എം.യു.പി.എസ്, ഓടോംമ്പറ്റ ജി.എല്‍.പി.എസ്, മുതുവല്ലൂര്‍ ജി.എച്ച്. എസ്.എസ് എന്നിവിടങ്ങളില്‍ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
പെരിന്തല്‍മണ്ണ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബി പദ്ധതി യിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മിച്ച ഹൈസ്‌കൂള്‍ കെട്ടിടമാണ് ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. 25,000 സ്‌ക്വയര്‍ഫീറ്റില്‍ നാലു നിലകളായാണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 24 ക്ലാസ് റൂം, നാല് ലാബുകള്‍, സ്റ്റാഫ് മുറി, അടുക്കള, ഡൈനിങ് ഹാള്‍, എല്ലാ നിലകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളുമാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.
പേരശ്ശനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അഞ്ച് കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച 19 ക്ലാസ് മുറികളുള്‍പ്പടുന്ന കെട്ടിടമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. റംല അധ്യക്ഷയായി. പി.ടി.എ പ്രസിഡന്റ് വി.ടി അബ്ദുല്‍ റസാഖ്, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്മണന്‍, പ്രധാനധ്യാപിക ഇ.ടി സുജാത തുടങ്ങി വിവിധ ജനപ്രതിനിധികള്‍ നാട്ടുകാര്‍ എന്നിവര്‍ പങ്കെടുത്തു.
കൊണ്ടോട്ടി കുഴിമണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പി.കെ ബഷീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ താപ്പി നസീബ അസീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റുഖിയ ഷംസു, ജില്ലാ പഞ്ചായത്ത് അംഗം ഷരീഫ ടീച്ചര്‍, കുഴിമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ആതിര സുധീവ്, മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ്, ചീക്കോട് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ്, പി.ടി.എ പ്രസിഡന്റ് എം.സി ബാവ തുടങ്ങിയവര്‍ പങ്കെടുത്തു.
കരുവാരക്കുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിച്ച മൂന്ന് നില കെട്ടിടമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. 18 ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കെട്ടിട സമര്‍പ്പണത്തിന്റെ ശിലാസ്ഥാപനം എ.പി. അനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ അധ്യക്ഷയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. മണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെറ്റ് സി.ഇ.ഒ. അന്‍വര്‍ സാദത്ത് മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് കെ. അബ്ദുള്‍ കരീം, പ്രിന്‍സിപ്പല്‍ പി.ഐ. റസിയ, പ്രാദേശിക ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കരിങ്കപ്പാറ ഗവ.യുപി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വി. അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഒഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കൊടിയേങ്ങല്‍ യൂസഫ് അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍ എം.മണി പദ്ധതി വിശദീകരിച്ചു.
മീനടത്തൂര്‍ ഗവ.ഹൈസ്‌കൂളില്‍ രണ്ടരക്കോടി രൂപ വിനിയോഗിച്ച് നിര്‍മിച്ച മൂന്നു നില കെട്ടിടമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. എട്ട് ക്ലാസ് മുറികളോടെയും അനുബന്ധ സൗകര്യങ്ങളോടെയും പണിത ബഹുനില കെട്ടിടമാണ് മുഖ്യമന്ത്രി വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വി. അബ്ദുറഹ്‌മാന്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
അഞ്ചച്ചവിടി ഗവ.ഹൈസ്‌കൂളിന്റെ നൂറാം വാര്‍ഷികത്തില്‍ നിര്‍മിച്ച കെട്ടിടത്തിന്റെ ശിലാഫലകം എ.പി അനില്‍കുമാര്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്.ബി ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. രണ്ടു ബ്ലോക്കുകളിലായി 16 ക്ലാസുമുറികളും ഹൈസ്‌ക്കൂള്‍ ഹയര്‍ സെക്കന്‍ഡറിയാക്കി ഉയര്‍ത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ജസീറ, ബ്ലോക്ക് അംഗം എ.പി നസീമാ ബീഗം, ജില്ലാ വിദ്യാഭ്യാസ യജ്ഞം കോഡിനേറ്റര്‍ എം.മണി, പഞ്ചായത്ത് അംഗങ്ങളായ സി.പി ഷനില, കെ.സുബൈദ, എസ്.എം.സി ചെയര്‍മാന്‍ കെ.ടി കുഞ്ഞാപ്പ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
തിരുവാലി ജി.എച്ച്.എസ്.എസില്‍ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ച മൂന്ന് കോടി ചെലവഴിച്ച് നിര്‍മിച്ച 14 ക്ലാസ് മുറികളും ഓഡിറ്റോറിയവും ഉള്‍പ്പെട്ട കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. എ.പി അനില്‍കുമാര്‍ എം. എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. രാമന്‍കുട്ടി, വൈസ് പ്രസിഡന്റ് എം.സജ്ന, അംഗങ്ങളായ പി.അഖിലേഷ്, പി.പി മോഹനന്‍, കെ.ഷാനി, ആര്‍.ഡി.ഒ കെ.സ്‌നേഹലത, എസ്.എം സി ചെയര്‍മാന്‍ പി. ശശി, പ്രിന്‍സിപ്പല്‍ എം.സുബൈര്‍, ഹെഡ് മാസ്റ്റര്‍ എം. മുഹമ്മദ് കോയ, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പുള്ളിയില്‍ ജി.യു.പി.എസില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 1.08 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ശിലാഫലക അനാച്ഛാദനം പി.വി അബ്ദുല്‍ വഹാബ് എം.പി നിര്‍വഹിച്ചു. കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബി വര്‍ഗീസ്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി. സുരേഷ് മാസ്റ്റര്‍, അംഗങ്ങളായ ഷീബ പൂഴിക്കുത്ത്, പി.കെ റംലത്ത്, സിദ്ദിഖ് വടക്കന്‍, ബ്ലോക്ക് അംഗം കെ ഷെരീഫ, എ.ഇ ഒ.ടി പി.മോഹന്‍ദാസ്, എസ്.എം.സി ചെയര്‍മാന്‍ കെ.എം അലവി, ഹെഡ് മാസ്റ്റര്‍ കെ. വി ജയകുമാര്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാവനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് കോടി രൂപ ചെലവില്‍ മൂന്ന് നില കെട്ടിടത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമിടുന്നത്. ആദ്യ നിലയില്‍ ശുചിമുറി സംവിധാനങ്ങളും മുകളിലെ രണ്ട് നിലകളിലായി ആറ് ക്ലാസ് മുറികളുമാണ് നിര്‍മിക്കുന്നത്. വിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ പി.കെ. ബഷീര്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. കാവനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഉസ്മാന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ ദിവ്യ സുരേഷ്, സ്ഥിരം സമിതി അംഗം സൈഫുദ്ദീന്‍, പി.ടി.എ പ്രസിഡന്റ് ടി.പി. മോഹന്‍ദാസ്, പ്രധാനധ്യാപിക ബി. അജിത, മറ്റ് ജനപ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒടോംപറ്റ ജി.എം.എല്‍.പി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. എട്ട് ക്ലാസ് മുറികളും രണ്ട് ശുചിമുറികളുമടങ്ങുന്നതാണ് പുതിയ കെട്ടിടം. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. റാബിയത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം കെ.പി അജ്മല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുലൈഖ, ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷന്‍ പി.എച്ച്. ഷമീം, വാര്‍ഡ് അംഗം കൊരമ്പയില്‍ ശങ്കരന്‍, പി.ടി.എ പ്രസിഡന്റ് സി. അബ്ദുള്‍ മജീദ്, പ്രധനാധ്യാപകന്‍ പി. ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അരീക്കോട് ഗവ. യു പി. സ്‌കൂളില്‍ കിഫ്ബിയില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചു നിര്‍മിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. പി.കെ. ബഷീര്‍ എം.എല്‍.എ. ശിലാഫലകം അനാഛാദനം ചെയ്തു. അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ടി അബ്ദു ഹാജി, അംഗങ്ങളായ വൈ.പി സുലൈഖ, നൗഷര്‍ കല്ലട, സഊദ് മാസ്റ്റര്‍, പ്രസന്ന, ജമീല ബാബു മഠത്തില്‍, സി.കെ മുഹമ്മദ് അഷ്‌റഫ്, അബ്ദുള്‍ സാദില്‍, ഷിംജിത മുസ്തഫ, രതീഷ്, എ.ഇ.ഒ എന്‍.മോഹന്‍ ദാസ്, പ്രധാനധ്യാപകന്‍ എ.കെ.ചന്ദ്രന്‍, പി.ടി.എ.പ്രസിഡന്റ് സുല്‍ഫിക്കര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മൈത്ര ഗവ. യു.പി സ്‌കൂളില്‍ കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്ന് നില കെട്ടിടം നിര്‍മിക്കുന്നത്. പദ്ധതിയുടെ ശിലാ ഫലകം ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് സി.ജിഷ അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജമീല അയൂബ്, അജിത, പഞ്ചായത്ത് അംഗങ്ങളായ കെ.ഹസ്‌നത്ത്, അലീമ അബൂബക്കര്‍, കെ. സൈനബ, എസ്.എം.സി ചെയര്‍മാന്‍ ഫസലുറഹ്‌മാന്‍, പ്രധാനധ്യാപകന്‍ ശങ്കരന്‍ നാറോങ്ങല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊണ്ടോട്ടി മുതുവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ലാബ് ആന്‍ഡ് ലൈബ്രറി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. വിദ്യാലയത്തിന്റെ അക്കാദമിക നിലവാരവും ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി രണ്ട് കോടി രൂപയാണ് സ്‌കൂളിന് അനുവദിച്ചിട്ടുള്ളത്. അക്കാദമിക്ക് ബ്ലോക്ക് നിര്‍മിക്കുന്നതിനായി ഒരു കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
കൊണ്ടോട്ടി മുതുവല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ ബാബുരാജ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ.സി അബ്ദുറഹിമാന്‍, പി.ടി.എ പ്രസിഡന്റ് കെ.രാമകൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പാപ്പാടന്‍, വാര്‍ഡ് അംഗം പഞ്ചമി പ്രദീപ്, പ്രിന്‍സിപ്പാള്‍ ടി. താരബാബു, ഹെഡ്മാസ്റ്റര്‍ എം.നാരായണന്‍, എസ്.എം.സി ചെയര്‍മാന്‍ കെ.സി ഗോപിനാഥന്‍, സ്റ്റാഫ് സെക്രട്ടറി കെ.സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ഗവ: മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവീകരിച്ച ലാബുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 40 ലക്ഷം രൂപ ചെലവഴിച്ചാണ് സ്‌കൂളില്‍ ലാബുകള്‍ നവീകരിച്ച് സജ്ജീകരിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി. അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് അധ്യക്ഷനായി. പഞ്ചായത്തംഗം ധനജ് ഗോപിനാഥ്, എ.ഇ.ഒ ബാലഗംഗാധരന്‍, പ്രിന്‍സിപ്പല്‍ റോയിച്ചന്‍ ഡൊമനിക,് പ്രധാനധ്യാപകന്‍ വി.ബാലന്‍, എസ്.എം.സി ചെയര്‍മാന്‍ പി.വി. രഘുനാഥ്, പ്രദീപ് മേനോന്‍, പി. സുമി എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളില്‍ ജൈവകൃഷി പ്രോത്സാഹിപ്പിച്ചതിന് സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡിനര്‍ഹയായ ലബീബ ടീച്ചറെ ചടങ്ങില്‍ ആദരിച്ചു.
കാടഞ്ചേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന സര്‍ക്കാരിന്റെ 2018- 19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സയന്‍സ് ലാബ് നവീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ശിലാഫലകം അനാച്ഛാദനം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അസ്‌ലം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.പി മോഹന്‍ദാസ് അധ്യക്ഷനായി. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എ.ഷാജഹാന്‍, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി, സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എന്‍.കെ അബ്ദുള്‍ ഗഫൂര്‍, കെ.ഇ ആനന്ദന്‍, എടപ്പാള്‍ എ.ഇ.ഒ വിജയകുമാരി, എടപ്പാള്‍ ഡി.പി.ഒ ജിജി വര്‍ഗീസ്, പി.ടി.എ പ്രസിഡന്റ് സി.പി അബ്ദുള്‍ റസാക്ക്, എസ്.എം.സി ചെയര്‍മാന്‍ മുസ്തഫ, പ്രിന്‍സിപ്പാള്‍ ടി.നസീറ, എച്ച്.എം കെ.ശ്രീജ തുടങ്ങിയവര്‍ സംസാരിച്ചു.
മങ്കട ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി.എ. അഹമ്മദ് കബീര്‍ എം.എല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ലാബുകളുടെ അടിസ്ഥാന സൗകര്യങ്ങളാണ് സ്‌കൂളില്‍ ഒരുക്കിയിരിക്കുന്നത്. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അസ്ഗറലി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി. പ്രസന്ന കുമാരി, സ്‌കൂള്‍ പ്രധാനധ്യാപിക പി.പി.അനിത, വി.എച്ച്.എസ്.സി വിഭാഗം അധ്യാപിക സുഹറ, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു