ഇടുക്കി: നട്ടെല്ലിന് ക്ഷതമേറ്റ് പത്ത് വർഷമായി ചികിത്സയിൽ കഴിയുന്ന 38 വയസ്സുകാരൻ പ്രദീപിന് സർക്കാരിന്റെ കരുതൽ. ചികിത്സ സഹായത്തിനു അപേക്ഷ വെച്ച പ്രദീപിനും കാലിന് സ്വാധീനകുറവുള്ള ബന്ധു മോഹനനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും വാഴത്തോപ്പിൽ സംഘടിപ്പിച്ച സാന്ത്വന സ്പർശം അദാലത്തിൽ തുക അനുവദിച്ചു.
കൊന്നത്തടി ഇഞ്ചപതാൽ സ്വദേശിയായ പ്രദീപിന് അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിൽ വീൽചെയറിൽ ജീവിതം തള്ളി നീക്കുന്ന പ്രദീപിനു പ്രായമായ മാതാപിതാക്കൾ മാത്രമാണുള്ളത്.
ഇനിയും തുടർ ചികിത്സയ്ക്ക് വലിയ തുകകൾ ആവശ്യമുണ്ട്. സർക്കാർ ഞങ്ങളോടൊപ്പം ഉണ്ടെന്ന പ്രതീക്ഷയിൽ അവർ അദാലത്തിൽ നിന്ന് സംതൃപ്തരായി മടങ്ങി.