കേരള സ്റ്റേറ്റ് ലീഗൽ അതോറിറ്റി (കെൽസ) സംഘടിപ്പിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള പത്താമത് സംസ്ഥാനതല ക്വിസ് മത്സരം ശനി, ഞായർ ദിവസങ്ങളിൽ രാത്രി 08.30 ന് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. നിയമ അവബോധവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മത്സരം സംഘടിപ്പിച്ചത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ജില്ലകളിൽ നിന്നുള്ള പതിനാല് ടീമുകളാണ് പങ്കെടുത്തത്.