മലപ്പുറം: ഗ്രാമീണ മേഖലകളെ കൂടി ഉള്‍പ്പെടുത്തി ജില്ലയിലെ ഗതാഗത സംവിധാനം വിപുലമാക്കുന്നതിന്റെ ഭാഗമായി നവീകരിച്ച മങ്കട – കൂട്ടില്‍ – പട്ടിക്കാട് റോഡും ആഞ്ഞിലങ്ങാടി മേലാറ്റൂര്‍ റോഡും ഗതാഗതത്തിനായി തുറന്നു. ഇതിനൊപ്പം ജില്ലയിലെ പ്രധാന പാതകളിലൊന്നായ മഞ്ചേരി – ഒലിപ്പുഴ റോഡിന്റേയും മഞ്ചേരി സി.എച്ച്. ബൈപ്പാസ് റോഡിന്റേയും ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തികള്‍ക്കും തുടക്കമായി. പൊതുമരാമത്ത് വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായിട്ടായിരുന്നു ഉദ്ഘാടനം. വിവിധ കേന്ദ്രങ്ങളില്‍ നടന്ന പദ്ധതികളുടെ ഉദ്ഘാടനം എം. ഉമ്മര്‍ എം.എല്‍.എ നിര്‍വഹിച്ചു.
മങ്കട, അങ്ങാടിപ്പുറം, കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മങ്കട – കൂട്ടില്‍ പട്ടിക്കാട് റോഡ് 1.83 കോടി രൂപ ചെലവിലാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. മുള്ള്യാക്കുര്ശിയില് നടന്ന ചടങ്ങില്‍ കീഴാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷയായി. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് അംഗം അസീസ് പട്ടിക്കാട്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. സാബിറ, പി.കെ. അബ്ദുള്‍ സലാം, മഞ്ചേരി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. വിനയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി. സുജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
1.45 കോടി രൂപ ചെലവില്‍ നവീകരിച്ച ആഞ്ഞിലങ്ങാടി – മേലാറ്റൂര്‍ റോഡ് എടപ്പറ്റ, മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. നവീകരിച്ച പാതയുടെ സമര്‍പ്പണ ചടങ്ങില്‍ എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഫിയ വലിയാട്ടില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. ജോര്‍ജ്ജ് മാസ്റ്റര്‍, എം.ബി. രാകേഷ്, ഹസീന റാഫി, മഞ്ചേരി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. വിനയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി. സുജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നായ മഞ്ചേരിയുടെ ഗതാഗത സൗകര്യങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ അഞ്ച് കോടി രൂപ ചെലവില്‍ മഞ്ചേരി – ഒലിപ്പുഴ റോഡും രണ്ട് കോടി രൂപ ചെലവില്‍ മഞ്ചേരി സി.എച്ച്. ബാപ്പാസ് റോഡും ആധുനിക രീതിയില്‍ നവീകരിക്കുന്നത്. മഞ്ചേരിയില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷയായി. ഉപാധ്യക്ഷ അഡ്വ. ബീന ജോസഫ്, കൗണ്‍സിലര്‍മാരായ തലാപ്പില്‍ കുഞ്ഞാന്, സലീന ജൗഹര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അസൈന്‍ കാരാട്, മേച്ചേരി ഹനീഫ, മഞ്ചേരി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. വിനയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.വി. സുജീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.