ഇടുക്കി: കാമാക്ഷി പഞ്ചായത്തിലെ തങ്കമണിയില്‍ പുതുതായി ആരംഭിച്ച കെഎസ്ഇബി സബ്സെന്റര്‍ ഓഫീസ് വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു. റോഷി അഗസ്റ്റിയന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി തോമസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി മുക്കാട്ട്, ജില്ലാപഞ്ചായത്ത് ആസുത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി.വി വര്‍ഗ്ഗീസ്, ത്രിതലപഞ്ചായത്തംഗങ്ങളായ റിന്റാ ജോസഫ്, ജെസ്സി കാവുങ്കല്‍, എം ജെ ജോണ്‍, ചിഞ്ചുമോള്‍ ബിനോയി, എന്‍ ആര്‍ അജയന്‍, തങ്കമണി സഹകരണ ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍, കെഎസ്ഇബി കട്ടപ്പന ഡിവിഷന്‍ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ജയശ്രീ ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.
ചിത്രം: തങ്കമണി കെഎസ്ഇബി സബ്സെന്റര്‍ ഓഫീസ് വൈദ്യുതി മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.