കണ്ണൂർ: കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കെട്ടിടത്തിന്റെ ശിലാഫലകം ടി വി രാജേഷ് എം എല്‍ എ അനാച്ഛാദനം ചെയ്തു. ടി വി രാജേഷ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 1.15 കോടി രൂപയും പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 1.21 കോടി രൂപയും ഉള്‍പ്പെടെ 2.36 കോടി രൂപ ചെലവിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഒരു കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലാബ് കെട്ടിടത്തിന്റെ നിര്‍മ്മാണം നടന്നു വരികയാണ്. കിഫ്ബിയില്‍ നിന്നും മൂന്ന് കോടി രൂപയും ഉള്‍പ്പടെ 6.35 കോടി രൂപയാണ് കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചത്.
ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എം വി ദീബു, കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പ്രാര്‍ഥന, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ പി റീന, എസ് എസ് കെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി പി വേണുഗോപാലന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് കെ രതീഷ്, ഹെഡ്മാസ്റ്റര്‍ കെ ജയപ്രകാശ് തുടങ്ങിയവര്‍ സംസാരിച്ചു. പിഡബ്‌ള്യുഡി എക്‌സി. എഞ്ചിനീയര്‍ കെ ജിഷാ കുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.