കണ്ണൂർ: ഗവ. സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൂര്‍ത്തീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 1.40 കോടി രൂപയാണ് സ്‌കൂളിലെ ഹൈസ്‌കൂള്‍ കെട്ടിടത്തിനായി അനുവദിച്ചത്. തീരദേശ മേഖലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ക്കുള്ള 2018-19 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2.8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 1000 സ്‌ക്വയര്‍ ഫീറ്റില്‍ 10 ക്ലാസ്സ് മുറിയും ഓഫീസ് മുറിയും അനുബന്ധ സൗകര്യങ്ങളുമാണ് പുതിയ കെട്ടിടത്തില്‍ ഉണ്ടാവുക.

10 ലക്ഷം രൂപയാണ് വിനിയോഗിച്ചാണ് പാചകപ്പുരയും ഡൈനിങ്ങ് ഹാളും നിര്‍മ്മിച്ചിരിക്കുന്നത്. കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷയായി. ഡെപ്യൂട്ടി മേയര്‍ കെ ഷബീന, കൗണ്‍സിലര്‍ അഷ്റഫ് ചിറ്റുള്ളി, പ്രിന്‍സിപ്പല്‍ കെ സുനിത, പ്രധാന അധ്യാപകന്‍ കെ പി അബ്ദുള്‍ നസീര്‍, പി ടി എ പ്രസിഡണ്ട് എസ് എം ഉമ്മര്‍, പൊതുമരാമത്ത് കെട്ടിടം വിഭാഗം അസി എക്‌സി. എഞ്ചിനീയര്‍ സി പ്രഭാകരന്‍, കെ കെ രൂപേഷ്, പി അബ്ദുള്‍ മജീദ് എന്നിവര്‍ പങ്കെടുത്തു.