കാസർഗോഡ്: ജില്ലാ മത്സ്യകർഷക വികസന ക്ഷേമ സഹകരണ സംഘം കാഞ്ഞങ്ങാട്ട് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ ലത, കേരള ബാങ്ക് എ.ജി.എം സാബു അബ്രഹാം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സതീശൻ, ഫിഷറീസ് അസി. രജിസ്ട്രാർ രജിത എന്നിവർ സംസാരിച്ചു. ജില്ലാ മത്സ്യകർഷക വികസന ക്ഷേമ സഹകരണ സംഘം പ്രസിഡൻറ് കെ.കെ. വിജയൻ സ്വാഗതവും വൈസ് പ്രസിഡൻറ് കുഞ്ഞിരാമൻ നായർ നന്ദിയും പറഞ്ഞു.