ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ മാരാരിക്കുളം ജംഗ്ഷന് പടിഞ്ഞാറുവശത്തായി ആരംഭിക്കുന്ന സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നാളെ (21/02/2021) വൈകിട്ട് 3.30ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിക്കും. ധനകാര്യവകുപ്പ് മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് അധ്യക്ഷത വഹിക്കും. അഡ്വ.എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണവും ആദ്യ വില്‍പനയും നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശന ഭായി, ബ്ലോക്ക് പഞ്ചായത്തംഗം അനിത തിലകന്‍, പഞ്ചായത്തംഗം കെ.ബി. ഷീബ, സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ,  സപ്ലൈകോ റീജണല്‍ മാനേജര്‍ ജോസി സെബാസ്റ്റ്യന്‍, ജനപ്രതിനിധികള്‍, ഉദ്യോസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.