പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെയും ഇലക്ഷന് വിഭാഗത്തിന്റെയും ആഭിമുഖ്യത്തില് ജില്ലയിലെ മാധ്യമപ്രവര്ത്തകര്ക്ക് പരിശീലനം നല്കി. ജില്ലയിലെ മണ്ഡലങ്ങളുടെ ക്രമീകരണം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ ഘടന, പ്രവര്ത്തന സുതാര്യത, തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങള് എന്നിവ സംബന്ധിച്ചാണ് ക്ലാസ് നല്കിയത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ കണ്ട്രോള് യൂണിറ്റില് പുതുതായി ഉള്പ്പെടുത്തിയിട്ടുള്ള സെല്ഫ് ചെക്കിംഗ് സംവിധാനം, ടു ലൈന് ഡിസ്‌പ്ലേ, ബാറ്ററി മാത്രമായി മാറ്റി ഇടുന്നതിനുള്ള സംവിധാനം, ചാര്ജ് കാണിക്കുന്നതിനുള്ള സംവിധാനം ഉള്പ്പെടെയുള്ളവ പരിചയപ്പെടുത്തി. കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടന്ന പരിപാടിയില് ട്രെയിനിങ് നോഡല് ഓഫീസര് ടി. എ ഷാനവാസ് ഖാന്, സംസ്ഥാനതല പരിശീലകരായ എ മുരളീധരന്, കെ.പി രമേശ് എന്നിവര് ക്ലാസ് നയിച്ചു.