തൃശ്ശൂർ: കുന്നംകുളം നിയോജക മണ്ഡലത്തില്‍ ബി എം ആന്റ് ബി സി നിലവാരത്തില്‍ നിര്‍മിച്ച ചൂണ്ടല്‍ – പഴുന്നാന – മരത്തംകോട് റോഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. 2 കോടി രൂപ ചിലവില്‍ 3/500 മുതല്‍ 5 / 500 വരെ നിര്‍മിച്ച റോഡിന്റെ ഉദ്ഘാടനം വെള്ളിത്തിരുത്തി ഐ പി സി ഹാളിനു സമീപത്ത് തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചത്. ചൊവ്വന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്ര വിനോബാജി അധ്യക്ഷത വഹിച്ചു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ് , കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എ വി വല്ലഭന്‍, ജലീല്‍ ആദൂര്‍, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എ ഇ സുജ സൂസന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.