കേരള വാട്ടർ അതോറിറ്റിയിൽ പുതുതായി പ്ലമ്പിംഗ് ലൈസൻസ് നൽകുന്നതിനുള്ള യോഗ്യത നിർണയ പരീക്ഷ ഡിസംബറിൽ നടക്കുമെന്ന് പ്ലംബിംഗ് ലൈസൻസ് പരീക്ഷാ കൺട്രോളർ അറിയിച്ചു. സിലബസ് ഉൾപ്പെടെയുള്ള അപേക്ഷാ ഫോം വാട്ടർ അതോറിറ്റിയുടെ പ്രാദേശിക പബ്ലിക് ഹെൽത്ത് ഡിവിഷൻ ഓഫീസുകളിൽ നിന്നും www.kwa.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്നും ജൂൺ ഒന്നു മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30 വൈകുന്നേരം അഞ്ചു മണിവരെ അതത് ഡിവിഷൻ ഓഫീസുകളിൽ സ്വീകരിക്കും.