കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ  കർഷകർക്കും സ്വയം തൊഴിൽ അന്വേഷകർക്കുമായി ‘കാർഷിക യന്ത്രങ്ങളുടെ പ്രവർത്തനവും അവയുടെ പരിചരണവും’ എന്ന പ്രായോഗിക പരിശീലന പരിപാടിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. കോർപ്പറേഷന്റെ തൃശൂർ അരിമ്പൂരുള്ള  കേന്ദ്രത്തിലാണ് പരിശീലനം.  പരിശീലനം പൂർത്തിയാക്കുന്നവർക്ക് നിബന്ധനകൾക്ക്  വിധേയമായി ട്രാക്ടർ ഓടിക്കുന്നതിനുള്ള ലൈസൻസും, കോഴ്‌സ് സർട്ടിഫിക്കറ്റും ലഭിക്കും.  കുറഞ്ഞത് എട്ടാം ക്ലാസ് യോഗ്യതയുള്ള 18 വയസ് തികഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്‌സ് ഫീസ് 6,050 രൂപ. താമസസൗകര്യം സൗജന്യം. താൽപര്യമുള്ളവർ കോഴ്‌സ് ഫീസ് അടക്കം ഡിവിഷണൽ എഞ്ചിനീയർ, കെ.എ.ഐ.സി അരിമ്പൂർ, തൃശ്ശൂർ  680620 എന്ന വിലാസത്തിൽ ജൂൺ ഒന്നിനകം നേരിട്ട് അപേക്ഷിക്കണം. ജൂൺ ഒന്നിന് പരിശീലനം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 0487 2310983.