കുടിവെള്ളം കിട്ടാതെ ബുദ്ധിമുട്ടുന്നവരുടെയല്ലാം പ്രശ്‌നങ്ങൾ പരിഹരിക്കാൻ അതിവേഗ നടപടികൾ കൈക്കൊള്ളുകയാണ് സർക്കാർ എന്ന് മമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പുനുക്കന്നൂരിൽ കോണത്തമ്മ കുടിവെള്ളപദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നേരിടുന്ന കാലതാമസം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. തുടങ്ങുന്ന പദ്ധതികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. ഓരോ പ്രദേശത്തും സാധ്യമായ എല്ലാ വഴികളും കണ്ടെത്തി കുടിവെള്ള ലഭ്യത ഉറപ്പാക്കാനാണ് തീരുമാനം എന്നും മന്ത്രി വ്യക്തമാക്കി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജീവ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഷേർളി സത്യദേവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി. രമണി മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.