കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ മേഖലയിലെ 2500 തൊഴില്‍ അവസരങ്ങളിലേക്ക് മെയ് 16ന് കുട്ടിക്കാനം മരിയന്‍ കോളേജില്‍ തൊഴില്‍മേള നടത്തും. കേരളത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്കാണ് ഇന്റര്‍വ്യൂ. പത്താം തരം മുതല്‍ ഡിഗ്രി, ബിരുദാനന്തര ബിരുദം , ഐ.ടി.ഐ, ഡിപ്ലോമ വരെ കഴിഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് തൊഴില്‍ അവസരങ്ങള്‍.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. ഓരോ ഉദ്യോഗാര്‍ത്ഥികള്‍ക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.
ഐ.ടി, ബാങ്കിംഗ്, നോണ്‍ ബാങ്കിംഗ്, എഫ്.എം.സി.ജി, ഓട്ടോമൊബൈല്‍സ്, റീറ്റെയില്‍ സെയില്‍സ്, ഓഫീസ് അസിസ്റ്റന്റ്, എഡ്യൂക്കേഷണല്‍ അക്കാഡമിസ്, ബി.പി.ഒ, കെ.പി.ഒ, പ്രൊഡക്ഷന്‍ കമ്പനീസ്, ടെലികോം, ഡ്രൈവര്‍, സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ്, അക്കൗണ്ടന്റ്, ടെക്‌നീഷ്യന്‍, ഡിസൈനേഴ്‌സ്, ഇലക്ട്രീഷ്യന്‍, പെയിന്റര്‍, ഫിറ്റര്‍  തുടങ്ങി വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം. മേളയില്‍ പങ്കെടുക്കാനും അനുബന്ധ വിവരങ്ങള്‍ക്കും ഫോണ്‍ 0481 2563451, 9745734942.