സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്സ്റ്റിറ്റിയൂട്ടില്‍ ഒരു വര്‍ഷം കോഴ്‌സ് കാലാവധിയുള്ള ഫ്രണ്ട് ഓഫീസ്, ഫുഡ് ആന്റ് ബിവറേജ് സര്‍വ്വീസ്, ഫുഡ് പ്രൊഡക്ഷന്‍ എന്നീ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.റ്റി, ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രവേശനം സൗജന്യം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും പ്രിന്‍സിപ്പല്‍, ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, മങ്ങാട്ടുകവല, തൊടുപുഴ. ഫോണ്‍ 04862- 224601, 9495716465, 9446533205.