പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 2019 എസ്.എസ്.എൽ.സി/ പ്ലസ് ടു പരീക്ഷകളിൽ  എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ തിരുവനന്തപുരം ജില്ലയിലെ 142 കുട്ടികളെ  സ്വർണ്ണമെഡൽ നൽകി അനുമോദിച്ചു. വൈലോപ്പിളളി സംസ്‌കൃതി ഭവനിൽ നടന്ന ചടങ്ങിൽ വി.കെ.പ്രശാന്ത് എം.എൽ.എ സ്വർണ്ണമെഡലുകൾ സമ്മാനിച്ചു. പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ വി. സജീവ്, ഐ.ആർ.സരിൻ, എസ്.രാജേന്ദ്രകുമാർ എന്നിവർ സംബന്ധിച്ചു.