താഴ്ന്ന വരുമാനക്കാരായ ഭവനരഹിതര്‍ക്ക് വീടു നിര്‍മിക്കുന്നതിന് സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് നടപ്പാക്കുന്ന ഗൃഹശ്രീ ഭവന നിര്‍മാണ പദ്ധതിയുടെ ആദ്യഘട്ട ധനസഹായ വിതരണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ് നിര്‍വഹിച്ചു. ലൈഫ് മിഷന്റെ ആനൂകൂല്യം ലഭിക്കാത്ത താഴ്ന്ന വരുമാനക്കാരായ 1000 ഗുണഭോക്താക്കള്‍ക്കാണ് ഈ വര്‍ഷം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ചടങ്ങില്‍ ഭവന നിര്‍മാണ ബോര്‍ഡ് സെക്രട്ടറി ആര്‍. ഗിരിജ അധ്യക്ഷത വഹിച്ചു.
