ഇടുക്കി: സമഗ്രശിക്ഷ അറക്കുളം ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ വട്ടമേട്, പെരുംങ്കാല, മണിയാറന്‍കുടി എന്നീ മേഖലകളിലെ പട്ടികവര്‍ഗ്ഗം വിഭാഗം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന നാട്ടരങ്ങ് പരിപാടിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍ ചെയര്‍മാനായും, അറക്കുളം ബ്ലോക്ക് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ മുരുകന്‍ വി അയത്തില്‍ കണ്‍വീനറായുമാണ് സ്വാഗതസംഘം രൂപീകരിച്ചിട്ടുളളത്. മാര്‍ച്ച് 5 മുതല്‍ 9 വരെ അഞ്ച് ദിവസങ്ങളിലായി വാഴത്തോപ്പ് ഗവ. എല്‍.പി സ്‌കൂളിലാണ് ക്യാമ്പ് നടക്കുന്നത്.
എസ്.ടി വിഭാഗത്തിലെ 30 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. വാഴത്തോപ്പ് ഗവ. എല്‍.പി സ്‌കൂളില്‍ നടന്ന സ്വാഗതസംഘരൂപീകരണ യോഗം ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സെലിന്‍ വി എം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ സിജി ചാക്കോ, ടിന്റു സുഭാഷ്, രാജു ജോസഫ്, അറക്കുളം ബി.പി.സി മുരുകന്‍ വി അയത്തില്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശശിമോന്‍ പി കെ, അജിമോന്‍ എം ഡി, ഷൈജ കെ കെ എന്നിവര്‍ സംസാരിച്ചു..