ഇടുക്കി: ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനില്‍ കളക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെയും പൈനാവിലെയും എല്ലാ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ കണ്ണ് പരിശോധന നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ ക്യാമ്പില്‍ ഡോ. ജിനേഷ് ജെ മേനോന്‍, ഡോ.ദീപക് സി നായര്‍, ഡോ. ജ്യോതിസ് കെ.എസ്, രാജി വരുണാനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ യൂണിറ്റ്, പള്‍സ് ഓക്‌സിമീറ്ററുകളും ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍ ഭാരതീയ ചികിത്സാ വകുപ്പിന് കൈമാറി. സീനിയര്‍ സൂപ്രണ്ട് ഗോപി കെ.എസ് യൂണിറ്റുകള്‍ ഏറ്റുവാങ്ങി. ക്യാമ്പിന്റെ സേവനം 160ല്‍ അധികം ജീവനക്കാര്‍ പ്രയോജനപ്പെടുത്തി. ഇനിമുതല്‍ കലക്ടറേറ്റില്‍ ഉള്ള ജീവനക്കാരുടെ സൗകര്യാര്‍ത്ഥം മാസത്തില്‍ രണ്ട് തവണ ആയുര്‍വേദ ജില്ലാ ആശുപത്രി പാറേമാവില്‍ നിന്നും എക്‌സ്റ്റെന്‍ഡഡ് ഒ.പി നടത്തുമെന്നും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കി തരാമെന്നും കലക്ടര്‍ അറിയിച്ചു. വരുന്ന മാസങ്ങളില്‍ 15 ദിവസം ഇടവിട്ട് മുന്‍കൂട്ടി അറിയിക്കുന്ന പ്രകാരം വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍ സിവില്‍ സ്റ്റേഷനില്‍ ഭാരതീയ ചികിത്സ വകുപ്പ് സംഘടിപ്പിക്കുന്നതായിരിക്കും.

സ്‌പെഷ്യലിറ്റികള്‍- നേത്രരോഗ വിഭാഗം, ശിശുരോഗ വിഭാഗം, സ്ത്രീ രോഗ വിഭാഗം, മര്‍മ്മരോഗ വിഭാഗം (ഒടിവ്, അര്‍ശസ്, ഭഗന്ദരം), നേത്രരോഗ വിഭാഗം/വിഷ വിഭാഗം, ഗര്‍ഭിണി പരിചരണം, ജനറല്‍ (നട്ടെല്ല്, സന്ധി രോഗം, വാത രോഗം). കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9895313720