സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 2 രാവിലെ 10 ന് സേനാപതി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടത്തും. നേഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച ജി.എന്‍.എം അല്ലെങ്കില്‍ ബി.എസ്.സി നേഴ്‌സിംഗ് പാസ്സായിരിക്കണം. കൂടാതെ കേരള നേഴ്‌സസ് മിഡ് വൈവ്‌സ് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. താത്പര്യമുളളവര്‍ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868244390
