പാലക്കാട്: വനം വകുപ്പ് ജീവനക്കാർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുമെന്ന് വനം – വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മണ്ണാർക്കാട് ഫോറസ്റ്റ് വിഭാഗം അഗളി റേഞ്ചിന്റെ കീഴിലുള്ള ശിങ്കപാറ മാതൃക ഫോറസ്റ്റ് സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക സൗകര്യങ്ങളും ഉപകരണങ്ങളോടും കൂടി വനം വകുപ്പ് സേനയെ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോമ്പൗണ്ടിലുള്ള ശർമിള ജയറാം മെമോറിയാൽ ഹാളിൽ നടന്ന പരിപാടിയിൽ വി. കെ. ശ്രീകണ്ഠൻ എം. പി അധ്യക്ഷനായി. ഷോളയൂർ ഗ്രാമപഞ്ചായത് അംഗം പഴനി സ്വാമി, ഷോളയൂർ ഗ്രാമപഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി. രവി, ഫോറസ്റ്റ് ചീഫ് കൺസർവേറ്റർ പി. പി. പ്രമോദ്, മണ്ണാർക്കാട് ഡി.എഫ്.ഒ വി. പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.