പാലക്കാട്: കേരള മദ്രസ അധ്യാപക ക്ഷേമനിധി അംഗങ്ങള്ക്ക് സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോര്പ്പറേഷന് മുഖേന നല്കുന്ന പലിശ രഹിത ഭവന വായ്പക്ക് അപേക്ഷിക്കാം. രണ്ടര ലക്ഷം രൂപയാണ് വായ്പയായി അനുവദിക്കുക. ഏഴ് വര്ഷമാണ് തിരിച്ചടവ് കാലാവധി. ക്ഷേമനിധിയില് രണ്ടു വര്ഷം പൂര്ത്തിയായ അംഗങ്ങള്ക്ക് അപേക്ഷിക്കാം. പ്രായപരിധി 30-50 വയസ്. അപേക്ഷ ഫോറവും കൂടുതല് വിവരങ്ങളും www.kmtboard.in ല് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള് കേരള മദ്രസ അധ്യാപക ക്ഷേമനിധി ഓഫീസില് മാര്ച്ച് 10 നകം സമര്പ്പിക്കണം. ഫോണ് – 0495 2966577, 9188230577.