കാസർഗോഡ്: ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 10ന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. റിപ്പോര്‍ട്ടര്‍, ഗ്രാഫിക് ഡിസൈനര്‍, ഓഫീസ് അസിസ്റ്റന്റ്, വീഡിയോ എഡിറ്റര്‍, ടെലികോളര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. ജേര്‍ണലിസം കോഴ്സ് കഴിഞ്ഞവര്‍ക്ക് റിപ്പോര്‍ട്ടര്‍ തസ്തികയിലേക്കും പ്ല്ടുവില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റ്, ടെലികോളര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഗ്രാഫിക് ഡിസൈനര്‍, വീഡിയോ എഡിറ്റര്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബന്ധപ്പെട്ട കോഴ്സ് കഴിഞ്ഞവരായിരിക്കണം. ഫോണ്‍: 9207155700
