സംസ്ഥാന സാക്ഷരതാ മിഷനും പുരാരേഖാ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പുരാരേഖാ സര്‍വ്വേയുടെ ജില്ലാതല ഉദ്ഘാടനം അന്തരിച്ച കാഥികന്‍ വി. സാംബശിവന്റെ വസതിയില്‍ എം. മുകേഷ് എം.എല്‍.എ നിര്‍വഹിച്ചു.
അറുപതിലധികം കഥകളുടെ കയ്യെഴുത്ത് പ്രതികളും പ്രമുഖ നേതാക്കളും സാഹിത്യകാര•ാരും സാംബശിവന് അയച്ച കത്തുകളും പുരസ്‌കാരങ്ങളും പഴയ കാല ഗ്രന്ഥങ്ങളും ഉള്‍പ്പെടുന്ന ശേഖരം അദ്ദേഹത്തിന്റെ ഭാര്യ സുധര്‍മ്മയും കാഥികനായ മകന്‍ വസന്തകുമാര്‍ സാംബശിവനും പരിചയപ്പെടുത്തി.
ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ്കുമാര്‍ സര്‍വ്വേയുടെ പ്രവര്‍ത്തന കലണ്ടര്‍ അവതരിപ്പിച്ചു. മേയ് 25 നകം ജില്ലയില്‍ നിന്നും പതിനായിരം പ്രധാന രേഖകള്‍ കണ്ടെത്തുകയാണ് ലക്ഷ്യം. സാക്ഷരതാ മിഷന്റെ പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ പഠിതാക്കളാണ് സര്‍വ്വേ വോളണ്ടിയര്‍മാര്‍.