ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിലെ (സാങ്കേതിക വിഭാഗം) സീനിയര്‍ ക്ലാര്‍ക്ക് (യു.ഡി.ക്ലാര്‍ക്ക്) തസ്തികയില്‍ അന്യത്ര സേവന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്.

ആദ്യഘട്ടത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. അതിന് ശേഷം ഓരോ വര്‍ഷവും ദീര്‍ഘിപ്പിക്കും. പരമാവധി അഞ്ച് വര്‍ഷം വരെ ദീര്‍ഘിപ്പിക്കാം. സീനിയര്‍ ക്ലാര്‍ക്ക് (യു.ഡി.ക്ലാര്‍ക്ക്)തസ്തികയിലാണ് ഒഴിവുള്ളത്. ശമ്പള സ്‌കെയില്‍ 25,200-54,000 രൂപ.
അപേക്ഷയോടൊപ്പം കെ.എസ്.ആര്‍ ചട്ടം 144 പ്രകാരം അതതു വകുപ്പ് മേധാവിയില്‍ നിന്നുള്ള സമ്മതപത്രം ഉള്ളടക്കം ചെയ്ത് ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയം, ഭവന നിര്‍മ്മാണ വകുപ്പ് (സാങ്കേതിക വിഭാഗം), കെ.എസ്.എച്ച്.ബി ബില്‍ഡിംഗ്, ശാന്തി നഗര്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ മാര്‍ച്ച് 18 നകം ലഭിക്കണം.