ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ 2011-12 മുതല്‍ 2016-17 വരെയുള്ള അധ്യയന വര്‍ഷം ബിരുദ കോഴ്സുകളിലേക്കും 2012-13 മുതല്‍ 2016-17 വരെ വര്‍ഷങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കും പ്രവേശനം നേടി കോഴ്സ് പൂര്‍ത്തിയാക്കിയ കോഷന്‍ ഡെപ്പോസിറ്റ് തുക കൈപ്പറ്റാത്ത വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് 30ന് മുന്‍പ് കോളേജ് ഓഫീസിലെത്തി അപേക്ഷ നല്‍കി തുക വാങ്ങണം. വാങ്ങാത്തവരുടെ തുക ഒരറിയിപ്പില്ലാതെ സര്‍ക്കാരിലേക്ക് അടയ്ക്കും.
