ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ഇടുക്കി ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പമ്പനാര്‍ എസ് എന്‍ ട്രസ്റ്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ പീരുമേട് എം എല്‍ എ ഇ എസ് ബിജിമോള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പീരുമേട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് സാബു അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വി എസ് ബിന്ദു സ്വാഗതം ആശംസിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ സനുജ് സി ബ്രീസ് വില്ല മുഖ്യ പ്രഭാഷണം നടത്തി. ഇംഗ്ലീഷ് വിഭാഗം മേധാവി റാണിമോള്‍ ആര്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സുകന്യ മോള്‍ സുരേഷ്, യൂത്ത് കോര്‍ഡിനേറ്റര്‍ അനീഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു. കരിയര്‍കൗണ്‍സിലര്‍ ഷിബു കല്ലറയ്ക്കല്‍ ക്ലാസ്സെടുത്തു
