തിരുവനന്തപുരം: ആർമി റിക്രൂട്ടമെന്റ് റാലിക്കെത്തുന്ന ഉദ്യോഗാർഥികളുടെ യാത്രാ സൗകര്യത്തിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു കെ.എസ്.ആർ.ടി.സി. അറിയിച്ചു. റിക്രൂട്ട്മെന്റ് നടക്കുന്ന ദിവസങ്ങളിൽ പുലർച്ചെ മൂന്നു മുതൽ ഉദ്യോഗാർഥികൾക്ക് കാര്യവട്ടം സ്റ്റേഡിയത്തിൽ എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനുമുള്ള പ്രത്യേക ബസുകൾ ഏർപ്പെടുത്തും. എല്ലാ ജില്ലകളിൽനിന്നും പതിവു സർവീസിനു പുറമേ ഉദ്യോഗാർഥികൾക്കായി അധിക സർവീസുകൾ ഏർപ്പെടുത്തും.
റിക്രൂട്ട്മെന്റ് റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികൾക്കായി എല്ലാ ജില്ലകളിലും ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കും. റിക്രൂട്ട്മെന്റ് റാലിയുമായി ബന്ധപ്പെട്ട യാത്രാ സംബന്ധമായ സംശയ നിവാരണത്തിനായി പ്രത്യേക വാട്സാപ്പ് ഹെൽപ്പ് സെസ്‌കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്സാപ്പ്
നമ്പരില്‍ ഇതിനായി ബന്ധപ്പെടാം. ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ www.online.keralartc.com
എന്ന വെബ് സൈറ്റും ഋിലേ ഗടഞഠഇഎന്ന മൊബൈൽ ആപ്പും ഉപയോഗിക്കാമെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു.