കാസർഗോഡ്: ചെറുവത്തുര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ജനറല്‍ സ്‌ക്കൂളുകളിലെ ഏഴാം ക്ലാസ് വിജയിച്ച കുട്ടികള്‍ക്കാണ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഈ മാസം 18 ന് രാവിലെ ഒമ്പത് മണിക്ക് ഏഴാം ക്ലാസ് പഠിച്ച സ്‌ക്കൂളില്‍ നിന്നുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, 20 രൂപയുടെ മുദ്ര പത്രത്തില്‍ ഏഴാം ക്ലാസ്സിലെ മാര്‍ക്ക് ലിസ്റ്റ് എന്നിവ സഹിതം ചെറുവത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04672260210, 9400006497.
