കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച വോട്ടര്‍ ബോധവത്കരണ പരിപാടി ജില്ലാ കളക്ടർ എം. അഞ്ജന ഉദ്ഘാടനം ചെയ്തു.സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
സിസ്റ്റമാറ്റിക് വോട്ടര്‍ എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍റെ(സ്വീപ്) ഭാഗമായി സെന്‍ട്രല്‍ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ. പൂഞ്ഞാർ മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ 103 വയസുകാരൻ കുഞ്ഞിമൊയ്തീനെയും കോട്ടയം ജില്ലയിലെ ഭിന്നശേഷി വോട്ടർമാരുടെ അംബാസിഡറായ സുനീഷിനെയും ആദരിച്ചു. പരിപാടിയോടനുബന്ധിച്ച് നടന്നഭിന്നശേഷി വോട്ടർമാരുടെ സ്കൂട്ടർ റാലി ജില്ലാ കളക്ടർ ഫ്ളാഗ് ഓഫ് ചെയ്തു.
സ്വീപ് ജില്ലാ നോഡല്‍ ഓഫീസര്‍ അശോക് അലക്‌സ് ലൂക്ക്,
അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് പ്രിന്‍സിപ്പൽ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ റോയ് തോമസ്, നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരായ ബിനോയ് കുര്യന്‍, ദിയ ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗവും അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.